കോട്ടയം: കോട്ടയത്ത് വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള് കുഴഞ്ഞു വീണു മരിച്ചു. കടുവാക്കുളം പൂവന്തുരുത്തില് ലാവണ്യത്തില്‍ മധുവാണ് മരിച്ചത്. 45 വയസായിരുന്നു,
ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിയില്‍ നിന്നും ജൂണ്‍ 26 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അന്ന് മുതല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തില്‍ കഴിയവെ മലപ്പുറം മഞ്ചേരിയില്‍ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ജൂണ്‍ 29നാണ് ഇദ്ദേഹം റിയാദില്‍ നിന്നും നാട്ടിലെത്തിയത്.
Discussion about this post