‘ചാള മേരി’യായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി മോളി കണ്ണമ്മാലി കിടിലന്‍ മേക്കോവര്‍ ഫോട്ടോ ഷൂട്ട് നടത്തി ഈ അടുത്താണ് എല്ലാവരെയും ഞെട്ടിച്ചത്. ഇപ്പോഴിതാ അതിന് പിന്നാലെ കിടിലന്‍ മേക്കോവറുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ‘ഗഫൂര്‍ക്കാ’ മാമുക്കോയ.
കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ച് കാലിന്മേല് കാല് കയറ്റി ഇരിക്കുന്ന മാമുക്കോയയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റെയിന്‍ബോ മീഡിയയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. എന്തായാലും ഫോട്ടോയിലെ മാമുക്കോയയെ കണ്ടാല്‍ ആരും അതിശയിച്ചുപോകും. അത്ര സ്റ്റൈലിഷായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് മാമുക്കോയയുടെ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post