താൻ അനുഭവിച്ച ദുരനുഭവങ്ങളെ കുറിച്ചും തന്റെ അച്ഛനും വല്യച്ഛനും ഉണ്ടായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന തണലിനെ കുറിച്ചും നടൻ ആദിത്യൻ ജയൻ. അച്ഛന്റെയും വല്യച്ഛനും നടനുമായിരുന്ന ജയന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘എന്റെ അച്ഛനും വല്യച്ഛനും. ഇന്നും ഓർക്കുമ്പോൾ ഒരു വേദന തന്നെയാ. ഇതിൽ ഒരാൾ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു. ചില നേരത്ത് ചിലർ കാണിക്കുന്നത് കാണുമ്പോൾ വിഷമം അല്ല സഹതാപം ആണ് തോന്നുന്നത്. പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ വടക്കുംനാഥാ. ഒരു കാര്യം ഉണ്ട് കേട്ടോ ഇവരുടെ കൂട്ട് ഉളളതുകൊണ്ടാകും പല കളികൾ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ നിൽക്കുന്നത്’.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fadhithyan.jayan%2Fposts%2F3019015771509036&width=500
















Discussion about this post