സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘ചതുര്‍മുഖം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രണ്ട് പേര് ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
രണ്‍ജീത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം. ‘ദി ഹിഡണ്‍ ഫേസ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവരാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. എഡിറ്റിംഗ് മനോജ്. സംഗീതം, സൗണ്ട് ഡിസൈന്‍ ഡോണ്‍ വിന്‍സെന്റ്. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന് തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Discussion about this post