ടിക് ടോക്കില്‍ അഭിനയിച്ച് തകര്‍ക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ പലരും കണ്ട് കാണും. രസകരമായ അഭിനയത്തിലൂടെ ടിക് ടോക്കില്‍ താരമായിരിക്കുകയാണ് ഈ മിടുക്കി. ഇപ്പോള്‍ ഏതാണ് ഈ ചക്കരമണി എന്ന് ചോദിച്ച് ജയസൂര്യയും ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.
പാട്ടും ഡാന്‍സുമായി നിരവധി വീഡിയോകളാണ് ഈ കുട്ടി താരം ചെയ്തത്. കുട്ടി തെന്നല്‍ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
യുവാക്കളുടെ ഇടയില്‍ പടര്‍ന്നു കയറിയ ടിക് ടോകില്‍ നിരവധി രസകരമായ വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് ഐ ടി കമ്പനി നിര്‍മിച്ച ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ചുരുങ്ങി കാലത്തിനുള്ളില്‍ തന്നെ ജനശ്രദ്ധനേടിയ ആപ്പാണ് ഇവ.
ഇത് ഏതാണ് ഈ chakkrumani…..😘😘😘😘
Posted by Jayasurya on Wednesday, November 27, 2019














Discussion about this post