രാഷ്ട്രീയ അഭിപ്രായം തുറന്നു പറഞ്ഞ ബോളിവുഡ് നടി സോനാ കപൂറിന് നേരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. നിലവിലെ ഇന്ത്യയുടെ രഷ്ട്രീയ സ്ഥിതിയും കാശ്മീരില്‍ നിലനിന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷമുള്ള സ്ഥിതികളെക്കുറിച്ചുമാണ് ബോളിവുഡ് താരം സോനാ കപൂര്‍ തുറന്നു പറഞ്ഞത്. രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. സോനത്തിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്ത ഇവര്‍ സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു.
370-ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷമുള്ള കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ചോദ്യത്തിന് സോനയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘അത് വളരെ സങ്കീര്‍ണമായ കാര്യമാണ്. പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് അതേപ്പറ്റി പുറത്തുവരുന്നത്. എന്താണ് സത്യമെന്ന് എനിക്കറിയില്ല. സമാധാനപരമായ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായ വിവരം ലഭിച്ചതിനു ശേഷം മാത്രമെ ഞാന്‍ അതിനെപ്പറ്റി അഭിപ്രായം പറയാമെന്നും’ താന്‍ പകുതി സിന്ധിയും പകുതി പെഷാവറിയും ആണെന്നും സോന പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ സോന നല്കിയ മറുപടിയാണ് വിവാദത്തില്‍ കലാശിച്ചത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലാണ് സോനക്ക് നേരെയുള്ള വിമ്രര്ശനം ഉയരുന്നത്.
Discussion about this post