കോഹ്‌ലിയും അനുഷ്‌കയും ആരാധകര്‍ക്കിടയില്‍ മാതൃകാ ദമ്പതികളാണ്. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കാന്‍ അനുഷ്‌ക ഗാലറിയില്‍ ഉണ്ടാവാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ ഭര്‍ത്താവ് വിരാട് കോഹ്‌ലിയേയും ടീമിനേയും പ്രോത്സാഹിപ്പിക്കാന്‍ അനുഷ്‌ക ശര്‍മയുണ്ടായിരുന്നു.
ഗാലറിയിലിരുന്ന് ആര്‍ത്തുവിളിച്ച്, കൈയ്യടിച്ച് പ്രിയതമനെയും ടീമിനെയും പ്രോത്സാഹിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകള്‍ ഒപ്പിയെടുത്തു. ക്യാമറ കണ്ടപ്പോള്‍ നാണത്താല്‍ കണ്ണുപൊത്തുന്ന അനുഷ്‌കയുടെ ചിത്രം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അനുഷ്‌കയുടെ മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടമായി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
@AnushkaSharma cheering for @imVkohli & Co at @scg during the 4th Test today 💕📸 #Virushka #AUSvIND pic.twitter.com/tIUsMj1gKC
— Anushka Sharma News (@AnushkaNews) January 3, 2019
















Discussion about this post