കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ 72,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വർണവില. 71,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്. 8985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 2000 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം മുതലാണ് സ്വർണവില കുത്തനെ കുറയാന്‍ തുടങ്ങിയത്
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.















Discussion about this post