രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും. ഇത്തവണ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഇരുവരും കര്‍വാ ചൗത് ആശംസകള്‍ നേര്‍ന്ന് ഇട്ട ഫോട്ടോയാണ്. വിവാഹശേഷമുള്ള ഇരുവരുടെയും ആദ്യത്തെ കര്‍വാ ചൗത് ആഘോഷമാണ് ഇത്തവണത്തേത്. എല്ലാവര്ക്കും കര്‍വാ ചൗത് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താര ദമ്പതികള്‍.
എന്റെ ചന്ദ്രന്, എന്റെ സൂര്യന്, എന്റെ നക്ഷത്രം, എന്റെ എല്ലാം എന്നാണ് വിരാടിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് അനുഷ്ക എഴുതിയിരിക്കുന്നത്. എന്റെ ജീവിതം, എന്റെ പ്രപഞ്ചം എന്നാണ് വിരാട് എഴുതിയിരിക്കുന്നത്.
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും, സന്തോഷത്തിനും വേണ്ടി ഭാര്യ അനുഷ്ഠിക്കുന്ന ചടങ്ങാണ് കര്‍വാ ചൗത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ വിവാഹിതകളായ സ്ത്രീകളാണ് പ്രധാനമായും കര്‍വാ ചൗത് ആചരിക്കുന്നത്.
ദീപാവലിക്ക് ഒമ്പതു ദിവസം മുമ്പാണ് കര്‍വ ചൗത് ആഘോഷിക്കുന്നത്. ദസറ ആഘോഷം കഴിഞ്ഞ് വരുന്ന വെളുത്തവാവിനു ശേഷമുള്ള നാലാമത്തെ ദിവസമായിരിക്കും ഇത്.
Discussion about this post