ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ധീര വനിത റാണി ലക്ഷ്മി ഭായിയുടെ കഥയാണ് ചിത്രം പറയുന്നത്. രാധ കൃഷ്ണ ജഗര്‍ലമുദിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ജിഷ്ണു സെന്‍ഗുപ്ത, സുരേഷ് ഒബ്റോയ്, അതുല്‍ കുല്‍ക്കര്‍ണി, അങ്കിത ലോക്ഹാന്‍ഡ, മിസി, ഉനതി ദാവേറ, സീഷാന്‍ അയൂബ്, രാജീവ് കച്ചാരോ, നിഹാര്‍ പാണ്ഡ്യ, കുല്‍ബോഷന്‍ ഖര്‍ബാന്‍ഡ, മനീഷ് വാധ്വാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സീ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 25 ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post