വീണ്ടും ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സ് വെള്ളിത്തിരയിലെത്തുന്നു. ജൂലൈ 19ന് സിനിമാപ്രേമികളെ കുടുകുടെ ചിരിപ്പിക്കാന്‍ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ജനമൈത്രി സിനിമ തിയേറ്ററുകളിലെത്തുകയാണ്. ഇന്ദ്രന്‍സ്, സാബുമോന്, വിജയ് ബാബു, സൈജു കുറുപ്പ്, അനീഷ് ഗോപാല്‍, ഉണ്ണി രാജന് പി ദേവ്, സിദ്ധാര്‍ത്ഥ് ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിലെ ഇന്ദ്രന്സിന്റ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എസ്ഐ ഷിബു കെടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് സിനിമയില്‍ അവതരിപ്പിക്കുക. മികച്ച എസ്ഐയ്ക്കുള്ള വടക്കേടത്തമ്മ പുരസ്കാരം സ്വന്തമാക്കിയ ആളാണ് എസ്ഐ ഷിബു കെടി എന്നാണ് കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനമൈത്രി.
Discussion about this post