രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഒമ്പത് സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒറീസ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
രാജ്യത്തിന്റെ പുരോഗതിക്കായി തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്താന്‍ ബോളിവുഡ് താരങ്ങളും എത്തിയിരുന്നു. തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നോയിഡയിലെ പോളിങ് ബൂത്തില്‍ മകന്‍ തൈമൂറിനൊപ്പമാണ് കരീന കപൂര്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ബാന്ദ്രയിലെ പോളിങ് ബൂത്തിലാണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അക്ഷയ് കുമാര്‍ മുംബൈയിലാണ് വോട്ട് രേഖപ്പെടുത്തിയത്. മാധുരി ദീക്ഷിത്, കങ്കണ എന്നിവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
നേരത്തേ തെന്നിന്ത്യന്‍ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
Go Vote… it’s the most important thing to do today.#NoExcuses #LokSabhaElection2019 #IndiaVotes #VoteKarMumbai pic.twitter.com/TZz97yca9Z
— Sonali Bendre Behl (@iamsonalibendre) April 29, 2019
















Discussion about this post