ദുബായ്: ഭാര്യയെ ഉപേക്ഷിച്ചില്ലെങ്കില്‍ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കുക്കായി ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ പൗരനാണ് അറസ്റ്റിലായത്. ഇന്ത്യക്കാരനായ ഡെപ്യൂട്ടി മാനേജര്‍ സ്വന്തം ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ ജുമൈറയിലെ ഷോപ്പിങ് സെന്ററില്‍ വെച്ച് കൊല്ലുമെന്നുമായിരുന്നു വാട്സ്ആപ് വഴി പ്രതിയുടെ ഭീഷണി.
ഒപ്പം ഇയാളുടെ കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചു. ഇരുവരും ഒരേ സ്ഥാപനത്തിനാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ ഇന്ത്യക്കാരന് അല്‍ റഫ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പ്രാഥമിക കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങുകയും ചെയ്തു.
അതേസമയം സമൂഹ മാധ്യമത്തിലൂടെ ഭീഷണിപെടുത്തിയതിനും ബ്ലാക് മെയില്‍ ചെയ്തതിനുമാണ് പോലീസ് ശ്രീലങ്കക്കാരനെതിരെ കേസെടുത്തത്. ഭാര്യയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളയച്ചുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതിലും ഇക്കാര്യം വ്യക്തമായി. അവിഹിത ലൈംഗിക ബന്ധത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post