അലാസ്ക: നീണ്ട രണ്ട് മാസങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ വടക്കേ അറ്റത്തുള്ള അലാസ്കയില്‍ സൂര്യനുദിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് ഇവിടെ സൂര്യന് ഉദിച്ചത്. അറുപത്തിയാറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ സൂര്യനുദിച്ചത്.
നവംബര്‍ പതിനെട്ടിനാണ് ഇവിടെ സൂര്യന് അവസാനമായി അസ്തമിച്ചത്. 4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. എന്നാല്‍ 1.04ന് ഉദിച്ച സൂര്യന് 2.14ന് അസ്തമിക്കുകയും ചെയ്തു.
ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടി വരുമെന്നും ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ഇവിടെ ലഭിക്കുകയും ചെയ്യും. അതേ സമയം പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. അതിന് ശേഷം ഉദിക്കുന്ന സൂര്യന് ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്ക്കും.
Discussion about this post