പട്‌ന: ബിജെപിക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി നേതാക്കളോട് കരുതിയിരിക്കാനും ആറ്റം ബോംബിനെക്കാളും വലിയ ഹൈഡ്രജന്‍ ബോംബാണ് ഇനി വരാനിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇവ പുറത്തുവന്നാല്‍ മോദിക്ക് രാജ്യത്തെ ജനങ്ങളോട് മുഖം കാണിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
നേരത്തെ ആറ്റം ബോംബ് എന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വോട്ട് ക്രമക്കേട് സംബന്ധിച്ചുളള ആരോപണം രാഹുല്‍ വാര്‍ത്താസമ്മേളനത്തിലൂടെ ഉയര്‍ത്തിയത്. ‘ഹൈഡ്രജന്‍ ബോംബ്’ പ്രയോഗം പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ചുളള സൂചനയെന്നാണ് കരുതപ്പെടുന്നത്.
രാഹുലിന്റെ ഈ ‘ഹൈഡ്രജന്‍ ബോംബ്’ പ്രയോഗത്തിനെതിരെ ബിജെപി രംഗത്തുവന്നുകഴിഞ്ഞു. രാഹുലിന്റെ ഈ ആരോപണങ്ങളെല്ലാം പൊട്ടാത്ത ബോംബുകളാണെന്നും ഉന്നയിച്ച കാര്യങ്ങള്‍ സത്യമായിരുന്നെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല എന്നും ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് ചോദിച്ചു.















Discussion about this post