ബെംഗളൂരു: ബെംഗളൂരുവിലെ ട്യൂഷന് പോയ 13 കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരിച്ച് കിട്ടാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛന് ഫോണ്‍ വന്നിരുന്നു. ഈ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കുട്ടിയെ തട്ടികൊണ്ടുപോയത് ആരാണെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ ബെംഗളൂരു റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.









Discussion about this post