ബംഗളൂരു: ധര്‍മ്മസ്ഥല ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം രംഗത്ത്. 39 വര്‍ഷം മുമ്പ് നേത്രാവതി പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്.
കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയില്‍ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാല്‍ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു.









Discussion about this post