ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് യുകെയില്‍ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ സന്ദര്‍ശന വേളയില്‍ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമ്മര്‍, ചാള്‍സ് രാജാവ് എന്നിവരെ പ്രധാന മന്ത്രി കാണും. യുകെ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യുകെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകും.
യുകെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാമ്മറിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. ജൂലൈ 21ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര.
യു കെ സന്ദര്‍ശനത്തിന് ശേഷം പ്രധാന മന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിന്റെ ക്ഷണപ്രകാരമാണ് മോദി മാലിദ്വീപിലെത്തുന്നത്. മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോല്‍ പരിപാടിയില്‍ അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.















Discussion about this post