ന്യൂഡല്‍ഹി: കരാറിലെ നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കരാര്‍ ഒരിക്കലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെങ്കിലും നിര്‍ത്തലാക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടായിരുന്നു. അത് ഞങ്ങള്‍ ചെയ്തു. ഉടമ്പടിയുടെ ആമുഖത്തില്‍ കരാര്‍ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമര്‍ശിച്ചിരുന്നു. പക്ഷേ പാകിസ്ഥാന്‍ അത് ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സിന്ധൂനദീജലക്കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം ഞങ്ങള്‍ ഉപയോഗിക്കും. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. വെള്ളത്തിന്റെ കുറവ് പാകിസ്ഥാനെ ദുരിതത്തിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
















Discussion about this post