മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് തലക്കടിച്ചെന്നാരോപിച്ച് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ നാമജപ പ്രതിഷേധം നടക്കുകയാണ്.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രതിഷേധം മൂലം ഒളിച്ച് താമസിക്കുകയായിരുന്ന കനക ദുര്‍ഗ ഇന്നലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ശബരിമല ദര്‍ശനത്തിനെ എതിര്‍ത്ത ഭര്‍തൃ വീട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് കനകദുര്‍ഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെയെത്തിയാണ് വിശ്വാസികള്‍ നാമജപ പ്രതിഷേധം നടത്തുന്നത്.
എന്നാല്‍, മരുമകള്‍ തന്നെ തള്ളിയിട്ടെന്നാരോപിച്ച് കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ വ്യക്തമാക്കി.
സുപ്രീംകോടതി വിധി വന്നശേഷം, ഡിസംബര്‍ അവസാനത്തിലാണ് കനകദുര്‍ഗ അഭിഭാഷകയായ ബിന്ദുവിനൊപ്പം ശബരിമലയില്‍ എത്തിത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം പോലീസ് ഇവരെ മടക്കി. ശേഷം ജനുവരി രണ്ടിന് ഇരുവരും സന്നിധാനത്തെത്തി അയ്യനെ കണ്ടു മടങ്ങി. എന്നാല്‍ പിന്നീട് 4 ദിവനസത്തോളം കേരളത്തില്‍ അതിന്റെ പ്രതിഷേധ അലയൊലികള്‍ ആഞ്ഞടിച്ചു. മാത്രമല്ല പ്രതിഷേധത്തിന്റെ ബാക്കിപത്രമെന്നോണം ഹര്‍ത്താലും തുടര്‍ന്നുണ്ടായ കല്ലേറില്‍ ശബരിമല കര്‍മ സമിതി പ്രവര്ത്തകന് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Discussion about this post