തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് നാളെ പ്രധാനമന്ത്രി വരുന്നുണ്ട്. നരേന്ദ്ര മോഡിയുടെ കൊല്ലത്തെ പരിപാടികള്‍ അലങ്കോലമാക്കാന്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് സുരേന്ദ്രന് ആരോപിച്ചു.
രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
Discussion about this post