പാലക്കാട്: റോഡില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലാണ് സംഭവം. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.
സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒത്തിരി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്.
also read;മദ്യപിച്ച് തര്‍ക്കം, ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
പുലിയെ വാഹനം ഇടിച്ചുമരിച്ചതാകാം എന്നാണ് വനംവകുപ്പ് കരുതുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
Discussion about this post