തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ വിധി ഇന്ന്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനാണ് മുഖ്യപ്രതി.
ഇയാള്‍ ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് മണക്കാട് സ്വദേശി റസാഖ് അലിയില്‍ നിന്ന് തവണകളായി 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. റസാഖിന്റെ സ്വിസ് സോളാര്‍ എന്ന കമ്പനിക്ക് കേന്ദ്ര സ്ഥാപനങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര അനുമതിക്കായി ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കുകയായിരുന്നു.
Discussion about this post