കോഴിക്കോട്: സുഹൃത്തുക്കളായ ഉണ്ണികുമാറും വിജയലക്ഷ്മിയും ഇനി ജീവിതയാത്രയില്‍ ഒന്നിച്ച്. സഹപാഠികളാണ് ഒറ്റപ്പെട്ട് കഴിയുന്ന കൂട്ടുകാരെ ഒരുമിപ്പിച്ച് പുതുജീവിതം നല്‍കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ 1971-73 പ്രീഡിഗ്രി ബാച്ചിലുള്ള സഹപാഠികളാണ് ഉണ്ണികുമാറി(68)റും വിജയലക്ഷ്മി(58)യും. ശനിയാഴ്ച തളി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ഉണ്ണികുമാറിന്റെ ഭാര്യ സീന മരിച്ചിട്ട് രണ്ടുവര്‍ഷമാകാറായി. മക്കളായ ശാലിനിയും സിദ്ധാര്‍ഥും വിദേശത്തും ചെന്നൈയിലുമാണ്. നേരത്തേ വിദേശത്തായിരുന്നു കുണ്ടൂപ്പറമ്പ് സ്വദേശി ഉണ്ണികുമാര്‍. ഭാര്യയുടെ മരണശേഷം ഉണ്ണികുമാറിന്റെ ജീവിതം പ്രയാസത്തിലായിരുന്നു.
പക്ഷേ, ഉണ്ണികുമാറിന് വിവാഹത്തിന് ആദ്യം സമ്മതമായിരുന്നില്ല. കൂട്ടുകാരിലൊരാളായ ഇസി ശോഭയാണ് സില്‍വര്‍ഹില്‍സ് സ്കൂളില്‍ അധ്യാപികയായിരുന്ന പാറോപ്പടിയിലെ വിജയലക്ഷ്മി(58)യെ കണ്ടെത്തിയത്.
ഭര്‍ത്താവ് രമേഷിന്റെ മരണശേഷം ഒറ്റയ്ക്ക് കഴിയുകയായിരുന്നു വിജയലക്ഷ്മി. ഓണ്‍ലൈന്‍ ക്ലാസുകളും യാത്രകളും മറ്റുമായി കഴിയുകയായിരുന്നു. ഉണ്ണികുമാറും
വിജയലക്ഷ്മിയും ഒന്നിച്ചാല്‍ ജീവിതം നന്നായിരിക്കുമെന്ന് സസുഹൃത്തുക്കള്ക്ക് തോന്നി. അങ്ങനെ അവരെല്ലാം ഒരുമിച്ച് ചേര്‍ന്ന് പുതിയ ജീവിതം സമ്മാനിച്ചിരിക്കുകയാണ്.
Discussion about this post