കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് മുന്‍ സൈനികന് ദാരുണാന്ത്യം. കിഴക്കോത്ത് തൈക്കിലാട്ട് കുയില്‍തൊടികയില്‍ ദിലീപ് കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ദിലീപ്. ജോലി കഴിഞ്ഞ വരുന്ന വഴിയില്‍ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു.
also read: നടി മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍, ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് ദിയ സന
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 15 വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ദിലീപ് ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
also read: തലയിൽ പലകയുമായി സൈക്കിൾ കാൽകൊണ്ട് ബാലൻസ് ചെയ്ത് യാത്ര; ആരാണ് ഇദ്ദേഹമെന്ന് സോഷ്യൽമീഡിയ
മൂന്ന് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അഞ്ജു. മക്കള്‍: ആര്യന്, അലിയ. പിതാവ് : തൈക്കിലാട്ടു കരുണാകരന്. അമ്മ: സാവിത്രി.
Discussion about this post