അച്ഛന് അവസാനമായി തനിക്ക് എഴുതിയ കത്തിലെ വരികള്‍ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത മകളാണ് ഇന്ന് സൈബറിടത്ത് നിറയുന്നത്. പരേതനായ തന്റെ പ്രിയപ്പെട്ട അച്ഛന്റെ സാന്നിധ്യം വിവാഹത്തിന് അനുഭവപ്പെടനാണ് രാജസ്ഥാന് സ്വദേശിനിയായ സുവന്യ വ്യത്യസ്തമായ ഈ മാര്‍ഗം കൈകൊണ്ടത്.
ഡിസൈനര്‍ സുനൈന ഖേറ ഒരുക്കിയ ചുവപ്പ് ലെഹംഗ ചോളിയായിരുന്നു സുവന്യയുടെ വിവാഹവസ്ത്രം. ഇതോടൊപ്പം ശിരോവസ്ത്രമായി ഉപയോഗിച്ച ഷീര്‍ ദുപ്പട്ടയിലാണ് കത്തിലെ വരികള്‍ തുന്നി ചേര്‍ത്തത്. സുവന്യയുടെ ജന്മദിനത്തിലാണ് അച്ഛന് ഈ കത്ത് നല്‍കിയത്.
അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കത്തിലെ വരികള്‍. മകളുടെ വിവാഹം കാണണമെന്ന് ആ അച്ഛന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം ബാക്കിയാക്കി 2021 മേയില്‍ പിതാവ് മരണമടയുകയായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു.
ഒറ്റയ്ക്ക് ആണെന്ന് തോന്നിയപ്പോഴെല്ലാം അച്ഛന് എഴുതിയ കത്താണ് സുവന്യയ്ക്ക് ധൈര്യം പകര്‍ന്നത്. വിവാഹത്തിലും അച്ഛന് ഒപ്പം വേണമെന്ന് സുവന്യയ്ക്ക് തോന്നി.
ഡിസൈനറോട് കത്തിന്റെ കാര്യം പറഞ്ഞു. തുടര്‍ന്ന് കത്തിലെ വരികള്‍ ദുപ്പട്ടയില്‍ എംബ്രോയ്ഡറി ചെയ്യാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഈ മകളും അച്ഛനും തമ്മിലുള്ള സ്നേഹത്തെ വാഴ്ത്തുകയാണ് ഇന്ന് സോഷ്യല്‍മീഡിയ.
Discussion about this post