അഹമ്മദാബാദ്: സ്കൂള്‍ വിദ്യാര്‍ത്ഥി സംഘത്തിന്റെ ബസ് 150 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 കുട്ടികള്‍ ഉള്‍പ്പെടെ 10 പേര് മരിച്ചു.ഗുജറാത്തിലെ ഡാങ് ജില്ലയിലാണ് അപകടം നടന്നത്.70 പേരടങ്ങുന്ന വിനോദയാത്രാ സംഘത്തിന്റെ ബസ് മഹല്ബാര്ഡിപ്പാട റോഡിലെ മലയിടുക്കില്‍ വെച്ച് താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ 10 നും 16 നും ഇടയില്‍ പ്രായമുള്ളവരാണ്. സൂറത്തിലുള്ള ഒരു ട്യൂഷന് സെന്ററിലെ വിദ്യാര്‍ത്ഥികളാണിവര്‍. ഡാങ്ങിലെ ശബരി ദാം സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു ഇവര്‍. വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ അഹ്വയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post