പാലക്കാട്: കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച്
സുഹൃത്ത് മുഹമ്മദ് മൊഹ്സീന് എംഎല്‍എ. കനയ്യക്ക് വന്‍ ഓഫറുകളാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് പട്ടാമ്പി എംഎല്‍എയും ജെഎന്‍യു കാലത്ത് കനയ്യയുടെ കൂട്ടാളിയുമായിരുന്ന മൊഹ്സീന് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി പദമുള്‍പ്പെടെ രാഹുല്‍ കനയ്യക്ക് വാഗ്ദാനം ചെയ്തുവെന്ന് മൊഹ്സീന് പറഞ്ഞു.
പത്തിലേറെ തവണ രാഹുല്‍ ക്യാമ്പ് കനയ്യയുമായി സംസാരിച്ചുവെന്നും എങ്കിലും അദ്ദേഹം പോകുമെന്ന് കരുതിയില്ലെന്നുമാണ് മൊഹ്സീന് പറയുന്നത്. യുവാക്കള്‍ എന്ത് കൊണ്ട് പാര്‍ട്ടി വിട്ടുപോകുന്നുവെന്നതിനെ പറ്റി പാര്‍ട്ടി ആലോചിക്കണമെന്ന് മൊഹ്സീന് ആവശ്യപ്പെട്ടു. ചിതറി നില്‍ക്കാതെ കമ്മ്യൂണിസ്റ്റ് ഏകീകരണത്തെ പറ്റി പാര്‍ട്ടി ആലോചിക്കണം.
ഭഗത് സിംഗ് ദിനത്തിലാണ് സിപിഐ വിട്ട് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. വ്യക്തികളുടേതല്ല ജനാധിപത്യ പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് കോണ്‍ഗ്രസ് പ്രവേശത്തെ പറ്റിയുള്ള കനയ്യ കുമാറിന്റെ പ്രതികരണം. രാഹുല്‍ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെ ഭഗത് സിംഗ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനൊപ്പമുള്ള യാത്ര തുടങ്ങിയത്.
Discussion about this post