മോസ്കോ : മലഞ്ചെരുവില്‍ കാല്‍വഴുതി വീണ ക്യാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം. അത്യാഹിതവകുപ്പ് മന്ത്രി യെവ്ഗെനി സിനിചെവ്(55) ആണ് മരിച്ചത്.
നോറില്സ്ക് പട്ടണത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അപകടം. വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ മലഞ്ചെരുവിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു സിനിചെവും ക്യാമറാമാനും. പെട്ടന്ന് ക്യാമറാമാന് കാല്‍വഴുതി താഴേക്ക് വീഴുകയും സിനിചെവ് ഇയാളെ രക്ഷിക്കാനായി പുറകെ ചാടുകയുമായിരുന്നു. ചാട്ടത്തിനിടയില്‍ പാറയിലിടിച്ചായിരുന്നു മരണം.
സോവിയറ്റ് യൂണിയന്റെ അവസാന വര്‍ഷങ്ങളില്‍ കെജിബി സുരക്ഷാ സര്‍വീസില്‍ അംഗമായിരുന്നു സിനിചെവ്. 2006നും 2015നും ഇടയില്‍ പുടിന്റെ സുരക്ഷാ വിഭാഗത്തിലുണ്ടായിരുന്നു സിനിചെവ് കാലിനിന്‍ഗ്രാഡിന്റെ ആക്ടിംഗ് ഗവര്‍ണറായും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഡെപ്യൂട്ടി ഹെഡ്ഡായും സേവനം അനുഷ്ഠിച്ചിരുന്നു.
2018 മെയിലാണ് അദ്ദേഹം അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സിനിചെവ്.
Discussion about this post