തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക യൂണിഫോം ദുരുപയോഗംചെയ്ത് ബിജെപി കൗണ്‍സിലര്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥാണ് സൈന്യത്തിന്റെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഫോട്ടോഷൂട്ട് നടത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമാക്കി 2020ല്‍ കരസേന വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.
സൈന്യത്തിന്റെ യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് നിയമവിരുദ്ധമാണ്. ആശ ധരിച്ചിരിക്കുന്നത് സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്റെ യൂണിഫോമാണെന്നാണ് വിവരം.
അതേസമയം സംഭവം വാര്‍ത്തയായതിന് പിന്നാലെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Discussion about this post