കൊച്ചി: കെപിസിസി ഐടി സെല്ലിനെതിരെ കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോൺഗ്രസ് സൈബർ ടീം’. കെപിസിസി മീഡിയ സെൽ കൺവീനറും എകെ ആൻറണിയുടെ മകനുമായ അനിൽ കെ ആന്റണിക്കെതിരെയാണ് രൂക്ഷമായ ഭാഷയിൽ സൈബർ കോൺഗ്രസുകാരുടെ വിമർശനം.
അനിൽ കെ ആന്റണിയെ കൊണ്ട് കോൺഗ്രസ് ഐടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നാണ് സൈബർ ടീമിന്റെ ചോദ്യം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നും പോസ്റ്റിൽ പറയുന്നു.
കോൺഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ കെ ആന്റണി. എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ…
Posted by Congress Cyber Team on Tuesday, April 6, 2021
അതേസമയം, ഈ പോസ്റ്റ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. രാഷ്ട്രീയ എതിരാളികൾ ഉൾപ്പടെ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.
Discussion about this post