മകള്‍ വാമിഖയുടെ പിറവിക്ക് പിന്നാലെ ഫിറ്റ്നെസ് വീണ്ടെടുത്ത് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. അഭിനയത്തിന് പുറമേ ചലച്ചിത്ര നിര്‍മ്മാണത്തിലും താരം സജീവമാണ്. ഇപ്പോള്‍ വീണ്ടും സിനിമാ ലോകത്തേയ്ക്ക് ഇറങ്ങുകയാണ് താരം.
ഒരു ടെലിവിഷന്‍ പരസ്യ ചിത്രീകരണ വേളയില്‍ നിന്നുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ബ്ലൂ ഡെനീം ജീന്‍സിനൊപ്പം ബെയ്ജ് ക്രോപ്പ് ടോപ്പ് ധരിച്ചാണ് താരം വന്നത്. ഫിറ്റ്നെസ്സ് വീണ്ടെടുത്ത താരത്തിന് സോഷ്യല്‍മീഡിയ ആശംസകള്‍ നേരുകയും ചെയ്തു.
മകളുടെ ജനനശേഷം മെയ് മാസത്തോടെ അഭിനയത്തില്‍ വീണ്ടും സജീവമാവുമെന്ന് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രേക്ഷശ്രദ്ധ നേടിയ പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അനുഷ്ക സജീവമായിരുന്നു.
Discussion about this post