മുംബൈ: 2020 ല്‍ കോവിഡ് മഹാമാരി വരുമെന്ന് അള്ളാഹുവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി. മഹാരാഷ്ട്രയിലെ ഭവനകാര്യ മന്ത്രി ഡോ. ജിതേന്ദ്ര ആവാദ് മുന്‍പ് നടത്തിയ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്‍സിപി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
2020ല്‍ ലോകത്തില്‍ കൊറോണ വൈറസ് ബാധിക്കുമെന്ന് അള്ളാഹുവിന് 2011 ല്‍ തന്നെ അറിയാമായിരുന്നു. അതിനാലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ തന്നെ ശ്മശാനങ്ങള്‍ നിര്‍മ്മിച്ചത് എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറയുന്നത്.
തുടര്‍ന്ന് പ്രസ്താവനയെ പ്രശംസിച്ച് നിരവധി പേര് കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. മുന്‍പ് നടന്ന പ്രസംഗത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.
"अल्लाह को 2011 में ही पता था की 2020 में कोरोना आयेगा; जो भी करता है वो अल्लाह ही करता है"
~ @Awhadspeaks MVA minister. pic.twitter.com/PYaY4FwY8V
— आलू बोंडा (@ek_aalu_bonda) February 20, 2021
Discussion about this post