കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി ആണ് മരിച്ചത്. 68 വയസായിരുന്നു. ബേപ്പൂര്‍ എല്‍പി സ്കൂളില്‍ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 9.30 ഓടെ വോട്ട് ചെയ്ത് തിരിച്ച പോവുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. 8 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് ആദ്യവോട്ടെടുപ്പ് നടന്നത്. മികച്ച പോളിംഗ് ആണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരി ഭീതി നിലനില്‍ക്കുമ്പോഴും തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താന്‍ ജനങ്ങളുടെ ഒഴുക്ക് തന്നെയാണ് കണ്ടത്.
ശേഷം 10ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. പിന്നീട് ഡിസംബര്‍ 14ന് മൂന്നാംഘട്ടവും. മൂന്നാംഘട്ടമായ ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഒന്നടങ്കം കാത്തിരിക്കുന്ന ഫലം ഡിസംബര്‍ 16നാണ് നടത്തുന്നത്.
Discussion about this post