കൊച്ചി; മോഡലിംഗ് എന്ന മേഖല കേള്‍ക്കുമ്പോള്‍ തന്നെ ശാരീരിക ഭംഗി, സൗന്ദര്യം തുളുമ്പുന്ന മുഖങ്ങള്‍ ഇവയെല്ലാം നോക്കുന്നത് പതിവു കാഴ്ചയാവുകയാണ്. എന്നാല്‍ അവയെ മറികടന്ന് മോഡലിംഗ് രംഗത്ത് സജീവമാകുന്നവരും അനവധിയാണ്. അത്തരത്തിലുള്ള ഒരു പ്രചോദനമാണ് ഇന്ദുജ പ്രകാശ്. ഇപ്പോള്‍ ഇന്ദുജയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത്.
വലുപ്പം ഒരു പ്രശ്നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്. തോക്കും കൈയ്യില്‍ സിഗരറ്റും വലിച്ച് അരുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം. ആയിഷ ഡൂഡില്‍ ആണ് സ്റ്റൈലിസ്റ്റ്. നേരത്തെയും പ്രശാന്ത് ബാലചന്ദ്രന്റെ ചിത്രം സോഷ്യല്‍മീഡിയകളില്‍ ഇടംപിടിക്കാറുണ്ട്.
Discussion about this post