തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് ടിപ്പറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം. ആംബുലന്‍സ് ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന രോഗിയും മരണപ്പെട്ടു. ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്.
വെമ്പയം തേവലക്കാട് ജംഗ്ഷന് സമീപത്ത് 3 മണിയോടെയായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ആംബുലന്‍സും ടിപ്പറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
Discussion about this post