വസ്ത്ര ധാരണത്തിന്റെ പേരിലും മറ്റും താരങ്ങള്‍ക്കെതിരെ സദാചാരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്. ഓണ്‍ലൈന്‍ ആങ്ങളമാരും മറ്റും അശ്ലീലത നിറഞ്ഞ ഉപദേശങ്ങളും തെറിവാക്കുകളുമായി പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. നേരത്തെ നടി അനശ്വര രാജന് ആയിരുന്നുവെങ്കില്‍ ഇത്തവണ ഇരയായിരിക്കുന്നത് പ്രേക്ഷക പ്രിയങ്കരി എസ്തര് അനില്‍ ആണ്.
എസ്തര് അനിലിന്റെ ചിത്രങ്ങള്‍ക്ക് താഴെയാണ് കേട്ടാലറയ്ക്കുന്ന ഭാഷകള്‍ നിറയുന്നത്. എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിലാണ് അശ്ളീല പരാമര്‍ശങ്ങളും ഭീഷണിയും ഉയരുന്നത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം താഴെ നിരവധി അശ്ലീല കമന്റുകളും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളുമാണ് നിറയുന്നുണ്ട്. താരത്തിന്റെ ഉടുപ്പിന്റെ നീളത്തെ കുറിച്ചും അതിട്ട് നടക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്തിയും പരാമര്‍ശങ്ങള്‍ നിറയുന്നുണ്ട്.
യുവതാരം അനശ്വര രാജനെതിരെ നടന്ന സൈബര്‍ അക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ക്യാമ്പയിനില്‍ എസ്തറും ചിത്രം പങ്ക് വച്ചിരുന്നു. പിന്നാലെ ആക്രമണങ്ങളുടെ തോത് കൂടുകയാണ് ചെയ്തത്.
Discussion about this post