സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന’ഹലാല്‍ ലൗ സ്റ്റോറി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.’സുന്ദരനായവനേ സുബ്ഹാനള്ളാഹ്’ എന്ന ഗാനത്തിന്റെ വീഡിയോ രൂപമാണ് പുറത്തിറങ്ങിയത്. ഷഹബാസ് അമന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന് പരാരിയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
മലബാറിലെ ഹോം സിനിമയുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന് ഇതിവൃത്തം. ചലച്ചിത്ര നിര്‍മാണത്തില്‍ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് ചിത്രം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്,പാര്‍വതി തിരുവോത്ത്, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
സക്കറിയയും മുഹ്സിന് പരാരിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ്.
Discussion about this post