ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് ഒരാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി എളമരം കരീം. എതിര് ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്പെന്ഷന് കൂടുതല്‍ ഊര്‍ജം പകരുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
രാജ്യസഭ ഉപാധ്യക്ഷനെ അപമാനിച്ചതിന് എട്ട് എംപിമാരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ഡെറിക് ഒബ്രിയാന്, കെകെ രാഗേഷ്, എളമരം കരീം സഞ്ജയ് സിംഗ്, റിപുന്‍ ബോറ, ദോല സെന്‍, സയ്യിദ് നാസിര്‍ ഹുസൈന്, രാജീവ് സത്വ എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
എളമരം കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിര് ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്പെന്ഷന് കൂടുതല്‍ ഊര്‍ജം പകരും.
Discussion about this post