തിരുവനന്തപുരം; മന്ത്രി എകെ ബാലന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്റെ ഗണ്മാന്മാരില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞാനും അദ്ദേഹത്തോടൊപ്പം പ്രാഥമിക സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.
ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ എന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരു അഡീഷണല്‍ പിഎസിനും മറ്റ് രണ്ട് സ്റ്റാഫുകള്‍ക്കും ഫലം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. എന്നിരുന്നാലും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഞങ്ങള്‍ സ്വയം നിരീക്ഷണത്തില്‍ ആയിരിക്കും. ഈ ദിവസങ്ങളില്‍ ജോലികള്‍ എന്റെ ഔദ്യോഗികവസതിയായ പമ്പയില്‍ നിന്ന് നിര്‍വഹിക്കുന്നതായിരിക്കുമെന്ന് മന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്റെ ഗണ്മാന്മാരില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞാനും അദ്ദേഹത്തോടൊപ്പം പ്രാഥമിക സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം ക്വാറന്റൈനില പ്രവേശിച്ചിരിക്കുകയായിരുന്നു. ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ എന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരു അഡീഷണല്‍ പിഎസിനും മറ്റ് രണ്ട് സ്റ്റാഫുകള്‍ക്കും ഫലം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. എന്നിരുന്നാലും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഞങ്ങള്‍ സ്വയം നിരീക്ഷണത്തില്‍ ആയിരിക്കും. ഈ ദിവസങ്ങളില്‍ ജോലികള്‍ എന്റെ ഔദ്യോഗികവസതിയായ പമ്പയില്‍ നിന്ന് നിര്‍വഹിക്കുന്നതായിരിക്കും.
Discussion about this post