മുംബൈ: മുംബൈയില്‍ കനത്ത മഴ. കഴിഞ്ഞ പത്ത് മണിക്കൂറില്‍ 230 മില്ലീമീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. നഗരത്തിലെ പലപ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്.
അതേസമയം മുംബൈ നഗരത്തിലും പ്രാന്തപ്രദേശമായ താനെയിലും രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് റായ്ഗഢ്, രത്നഗിരി ജില്ലകളിലും ബുധനാഴ്ച പാല്‍ഘര്‍ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ഗഢ്, രത്നഗിരി ജില്ലകളിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 204.5 മില്ലീമീറ്റര്‍ മഴ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്നറിയിപ്പ്. തീരസുരക്ഷാ സേനയോടും ദ്രുതകര്‍മ സേനയോടും ജാഗരൂകരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ 4.5 മീറ്റര്‍ ഉയരത്തില്‍ വേലിയേറ്റം പ്രതീക്ഷിക്കുന്നതിനാല്‍ തീരപ്രദേശത്തും മറ്റും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങള്‍ പോകരുതെന്ന കര്‍ശന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Discussion about this post