മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുഞ്ഞ് പിറന്നു. സെര്‍ബിയന്‍ നടിയാണ് നടാഷ. സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ദിക് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ലോക്ക്ഡൗണിനിടെയായിരുന്നു നടാഷയും ഹാര്‍ദികും തമ്മിലുള്ള വിവാഹം നടന്നത്. സെര്‍ബിയിന്‍ സ്വദേശിയായ നടാഷ ബോളിവുഡ് നടിയും മോഡലുമാണ്. ബിഗ് ബോസ് ടിവി ഷോയിലൂടെയാണ് നടാഷ പ്രശസ്തി നേടുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പാണ്ഡ്യയും നടാഷയും പരസ്യമാക്കിയത്.
We are blessed with our baby boy ❤️🙏🏾 pic.twitter.com/DN6s7aaZVE
— hardik pandya (@hardikpandya7) July 30, 2020
Discussion about this post