ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃത റാവത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡെറാഡൂണിലെ സ്വകാര്യ ലാബിലാണ് അമൃതയുടെ സ്രവപരിശോധന നടത്തിയത്.
‘അവരുടെ പരിശോധനാഫലം വന്നു. പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.’ ജില്ലാ മജിസ്ട്രേറ്റ് ശ്രീവാസ്തവ അറിയിച്ചു.
ശനിയാഴ്ച 22 പുതിയ കേസുകള്‍ കൂടി ഉത്തരാഖണ്ഡില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 749 ആയി ഉയരുകയും ചെയ്തു. 22 കേസുകളില്‍ 14 എണ്ണം ഡെറാഡൂണില്‍ നിന്നാണ്. ഹരിദ്വാറില്‍ നിന്ന് മൂന്നുകേസുകളും നൈനിത്താളില്‍ നിന്ന് അഞ്ചുകേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post