കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇരുമ്പനം സ്വദേശി മുരളീധരനാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. 65 വയസായിരുന്നു.
അതെസമയം ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധന ഫലം ലഭിച്ചിട്ടില്ല. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിന് ശേഷമേ മൃതദേഹം സംസ്കരിക്കുകയുള്ളൂ.
Discussion about this post