പാലക്കാട്: അന്യസംസ്ഥാനത്ത് നിന്നെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ നല്കിയ ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച് യുവാവ് പിതാവിനെ സഹായിക്കാന്‍ റേഷന്‍ കടയിലെത്തി. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് റേഷന്‍കട സിവില്‍ സപ്ലൈസ് അധികൃതര്‍ അടപ്പിച്ചു.
മണ്ണാര്‍ക്കാട് കാരാകുര്‍ശി മേഖലയിലെ വാഴമ്പുറം റേഷന്‍ കട ( എആര്‍ഡി 47) ആണ് അടപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് റേഷന്‍കട ഉടമയുടെ മകന് ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റൈന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ഇയാള്‍ അച്ഛനെ സഹായിക്കാനായി റേഷന്‍ കടയിലെത്തി.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ ക്വാറന്റൈന് ലംഘനം ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് റേഷന്‍കട സിവില്‍ സപ്ലൈസ് അധികൃതര്‍ അടപ്പിച്ചു. റേഷന്‍കട അടച്ചതോടെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.
മണ്ണാര്‍ക്കാട് താലൂക്ക് സ്പ്ലൈ ഓഫീസര്‍ ഷാജഹാന് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം നിര്‍ദേശിച്ചു. ഈ റേഷന്‍ കടയുടെ കീഴിലെ കാര്‍ഡ് ഉടമകള്‍ക്ക് സമീപത്തെ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന് സ്പ്ലൈ ഓഫീസര്‍ ഷാജഹാന് അറിയിച്ചു.
Discussion about this post