തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. ഫെബ്രുവരി 21ന് അര്‍ധരാത്രി മുതലാണ് പണിമുടക്കുന്നത്. ജനുവരിയിലെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കരാറെടുത്തിരിക്കുന്ന കമ്പനി കബളിപ്പിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ജിവികെ ഇഎംആര്‍ഐ എന്ന തെലങ്കാനാ ആസ്ഥാനമായ കമ്പനിയാണ് ആംബുലന്‍സുകളുടെ കരാര്‍ എടുത്തിരിക്കുന്നത്. പിഎഫ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കമ്പനി കബളിപ്പിച്ചുവെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്
സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയാണ് കനിവ് 108. 300 സര്‍വീസുകളാണ് കനിവ് 108 ഉള്ളത്. കനിവ് ജീവനക്കാര്‍ പണിമുടക്കിയാല്‍ ആരോഗ്യമേഖല പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.
Discussion about this post