നിരവധി ആരാധകര്‍ ഉള്ള ഒരു അവതാരകനാണ് ജീവ. വേറിട്ടതും രസകരമായതുമായ താരത്തിന്റെ അവതരണത്തിന് കാഴ്ച്ചക്കാര്‍ ഏറെയാണ്. ജീവ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. സരിഗമപ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ജീവ ഇത്രയും പ്രേക്ഷക പ്രീതി നേടിയെടുത്തത്.
സരിഗമപ വേദിയില്‍ എത്തുന്ന അതിഥികള്‍ക്കും ജഡ്ജസ്സിനും സര്‍പ്രൈസ് ഒരുക്കിവയ്ക്കുന്ന അവതാരകന് ഇപ്പോള്‍ ചാനല്‍ സംഘാടകര്‍ ഒരുക്കിവച്ച സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. താരത്തിന്റെ ഭാര്യയായ അപര്‍ണ്ണയെയാണ് സര്‍പ്രൈസ് എന്‍ട്രി നല്‍കികൊണ്ട് വേദിയില്‍ എത്തിക്കുന്നത്. ഇത് കണ്ട ജീവയുടെ സന്തോഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഭാര്യയെ കണ്ടപാടെ അപ്പട സുപ്രു എന്ന് വിളിച്ചുകൊണ്ടാണ് ജീവ അപര്‍ണയെ കെട്ടിപിടിക്കുന്നത്. ഒപ്പം ഇരുവരും തമ്മിലുള്ള രസകരമായ നിമിഷങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റാണ് അപര്‍ണ്ണ. ഏറ്റവും മോശം സമയത്ത് കടന്നുവന്ന വ്യക്തിയാണ് അപര്‍ണ്ണ. എന്നാണ് ജീവ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞപ്പോള്‍ അപര്‍ണ്ണയുടെ മോശം സമയം ആയി എന്നാണ് തമാശയായി ജീവ പറയുന്നത്. ഇവര്‍ക്കൊപ്പം നടി നിക്കി ഗല്‍റാണിയും വേദിയില്‍ ഉണ്ടായിരുന്നു.
Sa Re Ga Ma Pa Keralam | Saturday, Sunday @ 8:30PM | Zee Keralam
Sa Re Ga Ma Pa Keralam | Saturday, Sunday @ 8:30PM | Zee Keralamഎല്ലാവർക്കും സർപ്രൈസ് കൊടുക്കുന്ന ജീവയ്ക്ക് തിരിച്ചൊരു കിടിലൻ സർപ്രൈസ്. #SaReGaMaPaKeralam #ZeeKeralam #ZeeKeralamHD #ZeeKeralamOnMyTV #SRGMPK @shaan rahman Gopi Sunder Sujatha Mohan Jeeva joseph Aparna Thomas
Posted by Zee Keralam on Sunday, December 22, 2019
















Discussion about this post