കൊച്ചി: തെറ്റ് തന്റെ ഭാഗത്താണെങ്കില്‍ മാപ്പ് പറയാന്‍ തെയാറാണെന്ന് യുവ നടന്‍ ഷെയ്ന്‍ നിഗം. പരസ്യമായി മാപ്പ് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ മാപ്പ് പറഞ്ഞേക്കാം എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രശ്‌നത്തിനിടെ നടന്‍ കാരണം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.
വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ നടന്‍ മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരുന്നു.
















Discussion about this post