കാശ്മീര്‍: അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന് യുവാവ് പിടിയില്‍. ജമ്മുവിലെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പോലീസിന്റെ പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട് സ്വദേശിയാണ് ഇരുപതുകാരനായ ബഷ്റത് എന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഇയാള്‍ അതിര്‍ത്തി വഴി ആര്‍എസ് പുര സെക്ടറിലുള്ള ചന്ദുചെക് ഗ്രാമത്തില്‍ നുഴഞ്ഞു കയറിയപ്പോള്‍ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അതേസമയം പിടികൂടിയ യുവാവിന്റെ പക്കല്‍ ആയുധം ഇല്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം യുവാവ് എന്തിനാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും അതിനു ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുള്ളുവെന്നാണ് ജമ്മു ഐജി മുകേഷ് സിംഗ് അറിയിച്ചത്.
Discussion about this post