കൊച്ചി: ജലനിരപ്പ് 2661.20 അടി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കും. ഡാം തുറക്കുന്ന സാഹചര്യത്തില്‍ തൃശൂരില്‍ ജില്ലാ കളക്ടര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് 2663 അടിക്ക് മുകളിലായാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും അതുവഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിന് കളക്ടര്‍ അനുമതി നല്കി.
സെക്കന്റില്‍ പരമാവധി 100 ഘനമീറ്റര്‍ അധികജലം ഡാമില്‍ നിന്ന് തുറന്നുവിടുന്നതിനാണ് അനുമതി. ഡാമുകള്‍ തുറന്നാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. മീന്‍ പിടുത്തതിനും മറ്റും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്കി. ഡാം തുറക്കുമ്പോള്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് രണ്ടടി ഉയരാനാണ് സാധ്യത.
Discussion about this post